എറണാകുളത്ത് പൊലീസ് ക്യാമ്പില്‍ ഇരുന്ന് മദ്യപാനം; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളത്ത് പൊലീസ് ക്യാമ്പില്‍ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഹില്‍പാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളിലാണ് സംഭവം. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എന്‍ നവാസ്, എം വിഷ്ണു എന്നിവര്‍ക്കെതിരെ ആണ് നടപടി.
കൊച്ചി: ഹില്‍പാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളില്‍ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എന്‍ നവാസ്, എം വിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹില്‍പാലസ് പൊലീസ് ക്യാമ്പിലെ ബാരക്കില്‍ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് ഇവര്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരില്‍നിന്ന് ഉപയോഗിച്ച മദ്യക്കുപ്പിയും ഗ്ലാസും പിടിച്ചെടുത്തു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ അഭിലാഷ് അവിടെ ഉണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റി ഓടി രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.

മറ്റ് രണ്ട് ഉദ്യോഗസ്ഥരായ നവാസിനെയും വിഷ്ണുവിനെയും ഹില്‍പാലസ് സ്റ്റേഷനില്‍ എത്തിച്ച് ബ്രെത്ത് അനലൈസര്‍ പരിശോധനയും തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയും നടത്തി. ഇരുവരും മദ്യപിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അസിസ്റ്റന്റ് കമന്‍ഡാന്റിനെ ചുമതലപ്പെടുത്തി.

Scroll to Top