കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും അമ്മയുടെ മുന്‍ ഭാരവാഹിയുമായ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയത്. നേരത്തെ, പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുത്തിരുന്നില്ല. തുടര്‍ന്ന് അന്‍സിബ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയാണ് പരാതിയില്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. കേസിന്റെ പശ്ചാത്തലത്തില്‍ ടിനി ടോമിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടയിലാണ് മുന്‍കൂര്‍ ജാമ്യം തേടിയുള്ള നടന്റെ നീക്കം.
സ്ത്രീകളോടുള്ള മോശം പെരുമാറ്റം(Bns 74), ലൈംഗിക സൂചനയോടെയുള്ള പരാമര്‍ശം(Bns 75), സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രയോഗം(Bns79), മത സ്പര്‍ദ്ധ വളര്‍ത്തല്‍(Bns 299), മതവികാരം വൃണപ്പെടുത്താല്‍(Bns 302) തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 30നാണ് അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ എറണാകുളം ജില്ല സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചത്. അന്‍സിബയ്‌ക്കെതിരെ നടത്തിയ വര്‍?ഗീയ പരാമര്‍ശത്തില്‍ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിന്റെ നിലപാട്.




