നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇന്നലെയും ഇന്നും കൗണ്‍സിലിംഗ്. ജില്ലാ നിയമസഹായ വേദിയുടെ കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാകും വിധി പ്രസ്താവിക്കുക.
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ്. ഇന്നലെയും ഇന്നും കൗണ്‍സിലിം?ഗ് നല്‍കി. ജില്ലാ നിയമസഹായ വേദിയുടെ കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാകും വിധി പ്രസ്താവിക്കുക. നാളെയാണ് ചെന്താമരയ്ക്കുള്ള ശിക്ഷാവിധി കോടതി പുറപ്പെടുവിക്കുന്നത്. എന്നാല്‍, ശിക്ഷാവിധി നാളെ പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണെന്ന് പ്രോസിക്യൂട്ടര്‍ എം ജെ വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം കോടതിയില്‍ വാദം തുടര്‍ന്നേക്കും. പ്രതിയെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിനാല്‍ വിധി നാളെ ഉണ്ടായേക്കില്ലെന്നും പ്രോസിക്യൂട്ടര്‍ പറയുന്നു.
പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി. ചെന്താമര സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സമൂഹത്തിന് തന്നെ ആപത്താണെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രതി കുറ്റകൃത്യം നടത്താന്‍ ഇനിയും സാധ്യതയുണ്ട്. ?ഗാന്ധിജിയല്ല താന്‍ എന്ന മനോഭാവം തന്നെ അതിനുദാഹരണമാണ്. അതേ സമയം മാനസാന്തരപ്പെടാന്‍ അവസരം നല്‍കണമെന്നാണ് പ്രതിഭാ?ഗം വാദിച്ചത്. മുന്‍കാല സ്വഭാവം പരി?ഗണിക്കരുതെന്നും സാഹചര്യ തെളിവാണുള്ളത്, പ്രത്യക്ഷ തെളിവില്ലെന്നും പ്രതിഭാ?ഗം വാദത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.




