Home Kerala കോഴിക്കോട് മെഡിക്കല്‍ കോളജിലെ റാഗിംഗ് പരാതി; 11 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് മെഡിക്കല്‍ കോളജിലെ റാഗിംഗ് പരാതി; 11 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

by KCN CHANNEL
0 comment


കോഴിക്കോട് മെഡിക്കല്‍ കോളജിലെ റാഗിംഗ് പരാതിയില്‍ 11 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് നടപടി. കോളജ് ഹോസ്റ്റലില്‍ വച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തു എന്നായിരുന്നു പരാതി.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. സമിതിയുടെ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.

You may also like

Leave a Comment