പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അഖില്‍ മാരാര്‍
ചലച്ചിത്ര സംവിധായകനും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന അഖില്‍ മാരാര്‍ (Akhil Marar) ട്വന്റി 20 പാര്‍ട്ടി വിട്ടു. സാബു എം. ജേക്കബുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ട്വന്റി20 വിട്ടത്. തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അഖില്‍ മാരാര്‍ പറഞ്ഞു. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിലെ സീറ്റ് ഉറപ്പുനല്‍കിയായിരുന്നു തന്നെ ട്വന്റി20യില്‍ എത്തിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതായും അദ്ദേഹം ആരോപിച്ചു. സ്ഥാപകന്‍ സാബു എം. ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ട്വന്റി20യെന്നും അഖില്‍ മാരാര്‍ വിമര്‍ശിച്ചു.
മികച്ച വീഡിയോകള്‍




