ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം – യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചക്ക്. ഓരോ പാര്‍ട്ടികളുമായുള്ള പ്രത്യേക ചര്‍ച്ചയില്‍ ബോര്‍ഡ് കോര്പറേഷന് സ്ഥാനങ്ങളില്‍ തീരുമാനമെക്കും. ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം വേഗത്തിലാക്കാനും യുഡിഎഫില്‍ തീരുമാനം.
വീര്യം കുറഞ്ഞ മദ്യ വില്പന – യുഡിഎഫ് തീരുമാനം മദ്യനയം നയത്തിന് മുമ്പ്. പി എം ശ്രീയിലെ ചര്‍ച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടിന് ശേഷം. ഒരു ദിവസം നീളുന്ന വിശാല യുഡിഎഫ് യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനം.
ഘടകകക്ഷികള്‍ക്കിടയില്‍ വിഭജനം സംബന്ധിച്ച ആശയവിനിമയവും തര്‍ക്കങ്ങളും പരിഹരിക്കാനാവും ഉപസമിതിയെ ഏര്‍പ്പെടുത്തും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് യുഡിഎഫില്‍ അവസാനമായി ബോര്‍ഡ്-കോര്‍പറേഷന്‍ വീതം വയ്ക്കല്‍ നടന്നത്. നിലവില്‍ ഈ മാനദണ്ഡം തുടരാന്‍ തീരുമാനിച്ചാല്‍ ഉപസമിതി ഉണ്ടാവില്ല.
ഏറ്റവും വേഗത്തില്‍ വിഭജനം പൂര്‍ത്തിയാക്കണമെന്നാണ് യുഡിഎഫിനുള്ളില്‍ ഉയരുന്ന പൊതുധാരണ. ആദ്യം ഏതെല്ലാം ബോര്‍ഡുകള്‍ ആര്‍ക്കൊക്കെ എന്ന കാര്യത്തിലാവും തീരുമാനമെടുക്കുക. പിന്നീടാവും ഓരോ കക്ഷികളും അവരവരുടെ ബോര്‍ഡില്‍ ചെയര്‍മാനെയും അംഗങ്ങളെയും നിശ്ചയിക്കുക.
അതേസമയം കെപിസിസി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലാത്തതിനാല്‍ തന്നെ നിലവില്‍ നടക്കുന്ന വിഭജനത്തില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന ബോര്‍ഡ്-കോര്പറേഷന് സ്ഥാനങ്ങളില്‍ വിഭജനം നീളാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കാന്‍ തയാറായാല്‍ നിയമനം നീണ്ടേക്കില്ല. നിലവില്‍ പുതിയ അധ്യക്ഷന്‍ തന്നെ ചര്‍ച്ചകള്‍ നടത്തണമെന്ന് സംസ്ഥാനത്ത് നിന്ന് വികാരമുയര്‍ന്നാല്‍ മാത്രമാവും നിയമനങ്ങള്‍ നീളുക.




