ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണകേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 37.59 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 120ഓളം സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണകേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 37.59 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 120ഓളം സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലയിലാണ് സ്വത്തുക്കള്‍. കണ്ടുകെട്ടല്‍ ഉത്തരവ് ഇഡി റവന്യു അധികൃതര്‍ക്ക് കൈമാറി. 300 കോടി രൂപയില്‍ അധികം തട്ടിപ്പ് നടന്നു എന്നാണ് കണ്ടെത്തല്‍. സൊസൈറ്റി മുന്‍ പ്രസിഡന്റ് എ ആര്‍ ഗോപിനാഥന്‍, സെക്രട്ടറി പ്രദീപ്കുമാര്‍, ക്ലര്‍ക്ക് രാജീവ് ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് കേസിലെ പ്രതികള്‍. എ ആര്‍ ഗോപിനാഥന്‍ മരണപ്പെട്ടിരുന്നു. ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണകേസില്‍ ഈയിടെയാണ് ഇഡി അന്വേഷണം പുനരാരംഭിച്ചത്.
ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണകേസ്: 37.59 കോടി രൂപയുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി




