ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം: പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

ബസ് ദേശീയപാതയിലെ കടയിലേക്ക് ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയ്ക്കാണ് അപകടമുണ്ടായത്
തൃശ്ശൂര്‍: പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂര്‍ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകട കാരണം. ഡ്രൈവര്‍ കുഴഞ്ഞുവീണ നിലയിലായിരുന്നു കാണപ്പെട്ടത്. ബസ് ദേശീയപാതയിലെ കടയിലേക്ക് ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയ്ക്കാണ് അപകടമുണ്ടായത്.

Scroll to Top