പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി സിപി ജോണ്‍; തന്റെ വാക്കുകള്‍ വിവാദമുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

പ്രിയദര്‍ശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി സിപി ജോണ്‍. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും, പണമില്ലാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുമ്പോള്‍ മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കുന്നു എന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
കൊച്ചി: പ്രിയദര്‍ശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി സിപി ജോണ്‍. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും തന്റെ വാക്കുകള്‍ വിവാദമുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും സിപി ജോണ്‍ പറഞ്ഞു. താന്‍ എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് പ്രതികരണവുമായി മന്ത്രി രം?ഗത്തെത്തിയത്.

യാത്ര ചെയ്യാന്‍ പോലും കഴിവില്ലാത്ത സാമ്പത്തികമില്ലാത്ത സ്ത്രീകള്‍ ഉണ്ട്. അത് മനസ്സിലാക്കാന്‍ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് സങ്കടകരം. ഇതിനെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും കേരളത്തിലുള്ളവര്‍ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുന്നു എന്നൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും സിപി ജോണ്‍ പറഞ്ഞു.

സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് അനുവദിച്ച പ്രിയദര്‍ശിനി സൗജന്യയാത്രയില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്നാണ് മന്ത്രി സിപി ജോണ്‍ പറഞ്ഞത്. പൈസ ഇല്ലാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളി കയറുകയാണെന്നും എന്നാല്‍ മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ഫീസില്ലാത്ത സ്വകാര്യ സ്‌കൂളില്‍ പോലും മക്കളെ വിടില്ല. ബസ് വന്നാല്‍ പൈസ കുറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടില്‍ തള്ളിക്കയറും. അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ പോകില്ല. പകരം സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയില്‍ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അധിക്ഷേപ പരാമര്‍ശവുമായി മന്ത്രി സിപി ജോണ്‍; പ്രിയദര്‍ശിനിയില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നു, എന്നാല്‍ മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കും

പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി സിപി ജോണ്‍; തന്റെ വാക്കുകള്‍ വിവാദമുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

Scroll to Top