അദ്ധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്; മയക്കുമരുന്ന് കടത്തിന് വിദ്യാര്‍ത്ഥികളെ ഉപയോ?ഗിച്ചോ എന്ന് സംശയം, അമ്പേഷണം ശക്തമാക്കി

വടകര അദ്ധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. അദ്ധ്യാപികമാര്‍ വിദ്യാര്‍ത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നാണ് അന്വേഷണം. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടിനും കുട്ടികളെ മറയാക്കിയോ എന്നാണ് പരിശോധന
കോഴിക്കോട്: വടകര അദ്ധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. അദ്ധ്യാപികമാര്‍ വിദ്യാര്‍ത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നാണ് അന്വേഷണം. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടിനും കുട്ടികളെ മറയാക്കിയോ എന്നാണ് പരിശോധന. പണ ഇടപാടിന് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ട് ഉപയോഗിച്ചോ എന്നും സംശയം ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കി.

അതേസമയം, കീര്‍ത്തനയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. കാവ്യയേയും നീശ്മയേയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കും. മൂന്ന് അധ്യാപികമാരെയും ഒരുമിച്ച് ചോദ്യം ചെയ്യാനും നീക്കമുണ്ട്. നിലവില്‍ മുഖ്യപ്രതിയെ കണ്ടെത്താന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. വയനാട് സ്വദേശി ഷിന്റോ ഷിബുവിനായാണ് അന്വേഷണം നടത്തുന്നത്. ലഹരി എത്തിച്ചിരുന്നത് ഷിന്റോ എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

Scroll to Top