ആഭ്യന്തരമന്ത്രിക്കൊപ്പം ഫിഷറീസ് മന്ത്രിയും വിഴിഞ്ഞത്ത്
ാഴിലാളിയുടെ വീട്ടിലെത്തി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രിയും. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചില്‍ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരത്ത്: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി പതിനൊന്നാം നാള്‍ മന്ത്രിയെത്തി. കാണാതായ ജോണിന്റെ വീട്ടിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുല്‍ ഗഫൂറും എത്തിയത്. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചില്‍ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടലില്‍ കാണാതായാല്‍ തിരച്ചില്‍ നടത്തുന്നതിന് മാര്‍ഗ്ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.
കടലില്‍ കാണാതായ 3 മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ 11ാം ദിവസവും തുടരുകയാണ്. നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തെരച്ചില്‍ നടത്തുന്നുണ്ട്. നീണ്ടകരയില്‍ കാണാതായ ഗൗതമിന് വേണ്ടി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ തുടരുകയാണ്.




