കെ ഡിസ്‌കില്‍ നിന്ന് കുടുംബശ്രീ പുറത്ത്, എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതി പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍, സഹകരണം അവസാനിപ്പിച്ച് ഉത്തരവിറക്കി

അഭ്യസ്തവിദ്യര്‍ക്കിടയിലെ സര്‍വ്വേയും നൈപുണ്യ വികസനവുമാണ് കുടുംബശ്രീയെ ഏല്‍പ്പിച്ചിരുന്നത്. ഓഗസ്റ്റ് 31 ന് ശേഷം കുടുംബശ്രീ സേവനം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
തിരുവനന്തപുരം: കെ ഡിസ്‌കില്‍ നിന്ന് കുടുംബശ്രീ പുറത്ത്. എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതി പൊളിച്ചെഴുതാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. കെ ഡിസ്‌ക്-കുടുംബശ്രീ സഹകരണം അവസാനിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കമ്മ്യൂണിറ്റി അംബാസഡര്‍ സംവിധാനം അവസാനിപ്പിച്ചു. ജില്ലാതലത്തിലെ പ്രോഗ്രാം മാനേജര്‍മാരുടെ സേവനവും ഇനി വേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. എല്‍ഡിഎഫ് കാലത്തെ അഭിമാന പദ്ധതിയാണ് പൊളിച്ചെഴുതുന്നത്. അഭ്യസ്തവിദ്യര്‍ക്കിടയിലെ സര്‍വ്വേയും നൈപുണ്യ വികസനവുമാണ് കുടുംബശ്രീയെ ഏല്‍പ്പിച്ചിരുന്നത്. ഓഗസ്റ്റ് 31 ന് ശേഷം കുടുംബശ്രീ സേവനം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

Scroll to Top