രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. വിവാഹ വാഗ്ദാനം ചെയ്ത് രാഹുല്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്കും കെപിസിസിക്കും പരാതി നല്‍കി യുവതി.
നേരിട്ട ക്രൂര പീഡനം വിശദീകരിച്ച് പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചു. പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍ ആണ് ഉള്ളത്. വിവാഹ വാഗ്ദാനം ചെയ്തായിരുന്നു പീഡനം. വിവാഹാഭ്യര്‍ത്ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി.
ലൈംഗിക ഉദ്ദേശത്തോടെ രാഹുല്‍ പിന്നെയും സമീപിച്ചതായി യുവതിയുടെ പരാതി. രാഷ്ട്രീയ അധികാരം ഉപയോഗിച്ചായിരുന്നു രാഹുലിന്റെ പ്രവര്‍ത്തി. രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച യുവതിയാണ് പരാതിക്കാരി.
വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു. കോണ്‍ഗ്രസ് വേദികളില്‍ നിന്ന് രാഹുലിനെ വിലക്കണമെന്നും യുവതി ആവശ്യപ്പെട്ടു .രാഹുലിന് ഒപ്പമുള്ളവരെയും ഭയക്കുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുവതി പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ വേട്ടക്കാരനെന്ന് യുവതി പരാതിയില്‍ പറയുന്നു.




