സി.ജെ.പി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിരോധനം; ഉത്തരവിറക്കി TVK സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും വിചിത്ര ഉത്തരവുമായി ടിവികെ സര്‍ക്കാര്‍. സി.ജെ.പി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. സി.ജെ.പിയുടെയും ഇടതു പാര്‍ട്ടികളുടെയും പ്രതിഷേധങ്ങളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം. വേ?ഗത്തില്‍ ഉത്തരവ് നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍?ദേശം നല്‍കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്.

പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവിന് പിന്നിലെ വ്യക്തമായ കാരണങ്ങള്‍ പറയുന്നില്ല. ഇത്തരത്തിലുള്ള പ്രതിഷേധങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ എത്തരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവിന്റെ ലക്ഷ്യം. എന്തുകൊണ്ടാണ് പ്രതിരഷേധത്തില്‍ പങ്കെടുക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. കോളജ് വിദ്യാര്‍ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ കമ്യൂണിസ്റ്റുകാരുടെ എണ്ണം അറിയിക്കണമെന്ന് തമിഴ്‌നാട് ദിണ്ടിഗലില്‍ തഹസില്‍ദാറുടെ വിചിത്ര ഉത്തരവ് പുറത്തുവന്നിരുന്നു. വില്ലേജ് അസിസ്റ്റ്ന്റുമാര്‍ക്കും റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍ക്കുമാണ് തഹസില്‍ദാര്‍ എന്‍ അയ്യസാമി നിര്‍ദേശം നല്‍കിയത്. സിപിഎം, സിപിഐ അംഗങ്ങളുടെ എണ്ണം അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. കണക്കു തരാത്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നുണ്ടായിരുന്നു. നടപടി വിവാദമായതിന് പിന്നാലെ തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തു.

Scroll to Top