പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വയനാട് – തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തികളില്‍ കര്‍ശന പരിശോധന. വയനാട്ടിലെ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി, താളൂര്‍ ഉള്‍പ്പെടെയുള്ള ചെക്ക് പോസ്റ്റുകളില്‍ ആണ് പരിശോധന നടത്തുന്നത്. ടൂറിസ്റ്റ്, ചരക്ക് വാഹനങ്ങളിലടക്കം പരിശോധന നടത്തുകയാണ് സംഘം.
തിരച്ചില്‍ കര്‍ശനമാകാനാണ് ഉന്നതഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒന്‍പതാം ദിവസവും ഒളിവില്‍ കഴിയുകയാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയില്‍ അന്വേഷണ ചുമതല ജി. പൂങ്കുഴലി ഐ.പി.എസിനാണ്. കെ.പി.സി.സി ഡി.ജി.പിക്ക് കൈമാറിയ പരാതിയാണിത്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. മൊഴി നല്‍കാമെന്ന് പെണ്‍കുട്ടി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കൂടി സൗകര്യം കണക്കിലെടുത്താവും മൊഴി രേഖപ്പെടുത്തുന്നത്. ഈ കേസന്വേഷിക്കാന്‍ ജി. പൂങ്കുഴലി ഐ.പി.എസിന് കീഴില്‍ പ്രത്യേക ടീമിനെയും രൂപീകരിച്ചിട്ടുണ്ട്.




