മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം കാത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം കാത്ത് സര്‍ക്കാര്‍. എജിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും സംയുക്തമായി നിയമോപദേശം നല്‍കും. പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍, 20 കോടി രൂപയുടെ ഇടപാടിന്റെ വിവരങ്ങള്‍ ഇഡി ഉള്‍പ്പെടുത്തിയിരുന്നു. വീണ ടിയുടെയും പി എ മുഹമ്മദ് റിയാസിന്റെയും വിവാഹത്തിന് ശേഷം നടന്ന സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ ഉണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു.

അതേസമയം ഇ ഡി അന്വേഷണത്തിലെ മാധ്യമവാര്‍ത്ത തള്ളി പിഎ മുഹമ്മദ് റിയാസ് രംഗത്തെത്തി. സിഎംആര്‍എല്‍-എക്‌സാലോജിക് കേസിലൂടെ പിണറായി വിജയനെയല്ല, സിപിഐഎമ്മിനെയാണ് ലക്ഷ്യമിടുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ ആരോപിച്ചു. അതേസമയം ഇ.ഡിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ ആവില്ലെന്ന് നിലപാടിലാണ് സര്‍ക്കാര്‍. ക്രൈംബ്രാഞ്ചിനോ വിജിലന്‍സിനോ കേസ് വിടാനാണ് സാധ്യത. അതേസമയം പിണറായിക്കും മകള്‍ വീണാ ടി ക്കും മുഹമ്മദ് റിയാസിനുമെതിരെ മതിയായ തെളിവുകള്‍ നല്‍കിയെന്നാണ് ഇഡി വാദം.

Scroll to Top