ഹൈക്കോടതിയെ സമീപിച്ച് പിഎസ്സി; ചെയര്‍മാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന നിര്‍ദേശത്തിനെതിരെ നീക്കം

തിരുവനന്തപുരം: പിഎസ്സി ചെയര്‍മാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന നിര്‍ദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്സി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്റെ ഭാഗമായിട്ടാണ് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനെ ചോദ്യം ചെയ്താണ് പിഎസ്സി ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യാന്‍ അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് എത്തണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ക്രൈംബ്രാഞ്ച്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗം കത്ത് നല്‍കാനിരിക്കെയാണ് പിഎസ്സിയുടെ നീക്കം.

ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ ?ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. ?ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ചോദ്യംചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പിഎസ്‌സി നിലപാടെടുത്തിരുന്നു. നിയമസഭാ പെറ്റീഷന്‍ സമിതി വിളിച്ചപ്പോള്‍ കമ്മീഷന്‍ സെക്രട്ടറി പോകേണ്ടതില്ലെന്ന മുന്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പിഎസ്‌സിയുടെ പ്രതിരോധം. എന്നാല്‍ ചോദ്യംചെയ്യലിന് ഹാജരാകാതിരിക്കാന്‍ പിഎസ്‌സി ചെയര്‍മാനും അം?ഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷ ഇല്ലെന്ന് നേരത്തെ മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.

പിഎസ്‌സി നിലപാടിന് പിന്നാലെ ആണ് വിശദമായ നിയമപരിശോധനയ്ക്ക് ശേഷം മറുപടി നല്‍കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. എന്നാല്‍ മൊഴിയെടുക്കാന്‍ പിഎസ്‌സിയിലേക്ക് പോകേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം. പിഎസ്‌സി അം?ഗങ്ങള്‍ ക്രൈംബ്രാഞ്ച് പറയുന്നിടത്ത് എത്തണമെന്നും ക്രിമിനല്‍ അന്വേഷണത്തില്‍ പിഎസ്‌സിക്ക് പ്രത്യേക പരിരക്ഷ ഇല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.

Scroll to Top