പരിചയക്കാരന്‍ വിമാനം അറേഞ്ച് ചെയ്തുവെന്ന് വിശദീകരണം
ദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്തതിന് ആരാണ് പണം മുടക്കിയതെന്ന് വെളിപ്പെടുത്താതെ വി. ഡി. സതീശന്‍.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് പറയാതെ മുഖ്യമന്ത്രി വി. ഡി. സതീശന്‍. ഇതു സംബന്ധിച്ച മാധ്യമപ്രവത്തകരുടെ ചോദ്യത്തില്‍ അസംതൃപ്തനായ സതീശന്‍ മലപ്പുറം യാത്ര സര്‍ക്കാര്‍ ചെലവിലല്ലെന്നും, ആരാണ് പണം മുടക്കിയത് എന്ന് പറയുന്നത് എന്തിനാണെന്നും ചോദിച്ചു. മലപ്പുറത്ത് വലിയ അപകടം ഉണ്ടായി.
പോയില്ലെങ്കില്‍ 6 പേര് മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പറയും. പരിചയക്കാരന്‍ വിമാനം അറേഞ്ച് ചെയ്തു തന്നു. അതിലെന്ത് തെറ്റെന്നാണ് സതീശന്റെ ചോദ്യം. മലയാളി ആയ ഒരാള്‍ അറേഞ്ച് ചെയ്ത ഫ്‌ലൈറ്റിലാണ് പോയത്. ഇനിയും പോകും. അതില്‍ എന്താണ് തെറ്റ്. പിണറായിയും ഉമ്മന്‍ ചാണ്ടിയും പോയിട്ടുണ്ട്. പിണറായി ആരുടെ വിമാനത്തില്‍ പോയി എന്ന് ഞാന്‍ പ്രതിപക്ഷത്തുള്ളപ്പോള്‍ ഞാന്‍ ചോദിച്ചില്ല. വിമാനം അറേഞ്ച് ചെയ്യുന്നവര്‍ ഔദാര്യം കൈപറ്റുന്നവരല്ല. ഇനിയും ഞാന്‍ പോകുമെന്നും ആരാണ് പണം മുടക്കിയതെന്ന് പറയാനുദ്ദേശിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു.




