ഇഡി കൈമാറിയ റിപ്പോര്‍ട്ടും സര്‍ക്കാരിന് ലഭിച്ച നിയമോപദേശവുമാണ് യോഗം ഇന്ന് ചര്‍ച്ച ചെയ്യുക. ഇന്ന് തന്നെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പ്രാഥമിക അന്വേഷണം രജിസ്റ്റര്‍ ചെയ്യുമെന്നാണ് ലഭ്യമാകുന്ന സൂചന.
തിരുവനന്തപുരം: പിണറായികെതിരായ പ്രാഥമിക അന്വേഷണം എസ്‌ഐടി രജിസ്റ്റര്‍ ചെയ്യില്ല.ബിഎന്‍എസ് പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയാല്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം നടത്തും. അന്വേഷണം സമയബന്ധിതമായി തീര്‍ക്കുമെന്ന് മാത്രമാണ് പൊലീസ് വിശദമാക്കുന്നത്. പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള അഴിമതി, ഹവാല ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം ഇന്ന് ചേരും.ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് യോഗം നടക്കുക. ഇഡി കൈമാറിയ റിപ്പോര്‍ട്ടും സര്‍ക്കാരിന് ലഭിച്ച നിയമോപദേശവുമാണ് യോഗം ഇന്ന് ചര്‍ച്ച ചെയ്യുക. ഇന്ന് തന്നെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പ്രാഥമിക അന്വേഷണം രജിസ്റ്റര്‍ ചെയ്യുമെന്നാണ് ലഭ്യമാകുന്ന സൂചന.
ക്രൈം ബ്രാഞ്ച് എഡിജിപി മേല്‍നോട്ടം വഹിക്കുന്ന സംഘത്തില്‍ എസ് പി വിക്രമനാണ് എസ്‌ഐടി അന്വേഷണ ഉദ്യോഗസ്ഥന്‍. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചത്. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. 3 ഡിവൈഎസ്പി മാരും 5 ഇന്‍സ്‌പെക്ടര്‍മാരും സൈബര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥരും എസ്‌ഐടിയിലുണ്ടാകും. മാസപ്പടി കേസില്‍ ഹവാല ഇടപാട് അടക്കം ഇഡി കൈമാറിയ തെളിവുകള്‍ പരിശോധിക്കുകയാണ് എസ്‌ഐടിയുടെ ആദ്യ ദൗത്യം. റിപ്പോര്‍ട്ട് കൈമാറിയ ഇഡി ഉദ്യോഗസ്ഥരുമായി എസ്‌ഐടി ചര്‍ച്ച നടത്തും. അന്വേഷണത്തിന് ശേഷം നിയമവൃത്തങ്ങളുമായി ആലോചിച്ചാകും കേസ് എടുക്കുന്നതില്‍ തീരുമാനം.
അനധികൃത സ്വത്ത് സമ്പാദനത്തില്‍ പ്രത്യേക വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണോ എന്നതടക്കം ആലോചിക്കും. ഹവാലയില്‍ ഊന്നിയാകും എസ്‌ഐടിയുടെ ആദ്യ അന്വേഷണം. അന്വേഷണം മുന്‍മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായിക്കെതിരെ അടക്കമായതിനാല്‍ ഓരോ ഘട്ടത്തിനും വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ടാകും. കേസെടുത്ത ശേഷം മാത്രമായിരിക്കും ചോദ്യം ചെയ്യല്‍. മെസിയുടെ പേരില്‍ നടത്തിയ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന എസ്‌ഐടി ഉദ്യോഗസ്ഥനായ പി വിക്രമനെ തന്നെയാണ് പിണറായിക്കെതിരായ കേസിലും അന്വേഷണം നടത്തുന്നത്.




