പത്തനംതിട്ട: മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കഴിഞ്ഞ സര്‍ക്കാര്‍ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. കുറ്റപത്രത്തിലെ പിശക് ബോധപൂര്‍വമായിരുന്നോ എന്ന് അന്വേഷിക്കും. തള്ളിയ കുറ്റപത്രത്തിന്റെ നിജസ്ഥിതി പരിശോധിച്ചു. കുറ്റപത്രത്തില്‍ ചില പിശകുകള്‍ ഉണ്ട്. അത് ബോധപൂര്‍വമാണോയെന്ന് പരിശോധിക്കുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.
വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 108 ഈട്ടി മരങ്ങള്‍ മുറിച്ചത് വനംവകുപ്പ് പിടിച്ചെടുത്തിരുന്നു. ഒമ്പത് മരങ്ങള്‍ മുറിച്ചത് പട്ടയഭൂമിലല്ലെന്ന് വ്യക്തമായിരുന്നു. മുട്ടില്‍ കേസിലെ ബാക്കി കുറ്റപത്രങ്ങള്‍ ഉടന്‍ നല്‍കും. മുട്ടില്‍മരം മുറി കേസ് പൊളിഞ്ഞിട്ടില്ല. വന്‍ വില വരുന്ന ഈട്ടി മരങ്ങള്‍ ഉള്‍പ്പെടെ ആണ് മുറിച്ചു മാറ്റിയത്. ഇങ്ങനെ ചിലര്‍ കൊള്ള നടത്തിയതുകൊണ്ട് യഥാര്‍ത്ഥ കര്‍ഷകനാണ് ദുരിതത്തിലായത്. വിവാദ റവന്യൂ ഉത്തരവ് ഇറക്കാനുള്ള കാരണവും അന്വേഷിക്കണമെന്നും വനംമന്ത്രി വ്യക്തമാക്കി.
വനംവകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മുട്ടില്‍ കേസ് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കും. പരിസ്ഥിതിലോല പ്രദേശം, പുതിയ ആശങ്കക്ക് കാരണമെന്താണ്. ആറ് കരട് വിജ്ഞാപനം ഇറങ്ങിയപ്പോള്‍ ചിലര്‍ക്ക് ആശങ്കയില്ലായിരുന്നു. ജനവാസമേഖല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. എ ജയതിലകിന്റെ നടപടി ദുരൂഹം. മന്ത്രിമാരുടെ വിദേശയാത്രയില്‍ ഒരു തെറ്റുമില്ല. രണ്ടാഴ്ച്ച കഴിഞ്ഞാല്‍ ഞാനും പോകും. എന്തിനാണിതൊക്കെ വിവാദമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.




