മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വി മുരളീധരന്‍ കാര്യങ്ങള്‍ പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഞങ്ങളുടെ പാര്‍ട്ടിയില്‍ വിവാദം ഉണ്ടാക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍
കൊല്ലം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വി മുരളീധരന്‍ കാര്യങ്ങള്‍ പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഞങ്ങളുടെ പാര്‍ട്ടിയില്‍ വിവാദം ഉണ്ടാക്കാന്‍ നിങ്ങള്‍ ശ്രമിക്കേണ്ട. കോണ്‍ഗ്രസും സിപിഎമ്മും അത് ചെയ്യുന്നുണ്ട്. പിണറായി വിജയന്‍ ജയിലില്‍ പോകണമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഒരു പ്രസന്റേഷന്‍ നടത്തി. എസ്‌ഐആറില്‍ രാഹുല്‍ ഗാന്ധിക്കും സംസ്ഥാനത്തെ നേതാക്കള്‍ക്കും രണ്ട് അഭിപ്രായമാണ്. രാഹുല്‍ ഗാന്ധി വലിയ ഫ്രോഡ്. എസ്‌ഐആര്‍ വഴിയാണ് അവരെ തോല്‍പ്പിക്കുന്നത് എന്നാണ് ഇപ്പോഴത്തെ വാദം. നിങ്ങളെ ജനങ്ങള്‍ തോല്‍പ്പിക്കുന്നത് അഴിമതിയും വികസന മുരടിപ്പും കാരണമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.




