‘പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ലെന്ന് പറഞ്ഞ് അപമാനിച്ചു, സീറോ ടിക്കറ്റിന് പണം ചോദിച്ചു’; പ്രിയദര്‍ശിനിയിലെ കണ്ടക്ടര്‍ക്കെതിരെ പരാതി

കൊച്ചി: പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടക്ടര്‍ അപമാനിച്ചെന്ന് പരാതി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് പറവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഗുരുവായൂര്‍ – എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് പരാതി. സീറോ ടിക്കറ്റിന് പണം ചോദിച്ചെന്ന് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ലെന്ന് പറഞ്ഞ് അപമാനിച്ചതായാണ് പരാതി. അസഭ്യം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാത്രക്കാരില്‍ ചിലര്‍ മോശമായി പെരുമാറിയെന്നും പരാതിയിലുണ്ട്. നോര്‍ത്ത് പറവൂര്‍ പൊലീസ് കണ്ടക്ടറെ നാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Scroll to Top