ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുള്ളത്. ഗാന്ധി ജയന്തി, ശനി, ഞായര്‍ തിരക്ക് പ്രമാണിച്ചാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുള്ളത്. എസ്എംവിബി – തിരുവനന്തപുരം എക്‌സ്പ്രസ് (06585) നാളെ വൈകീട്ട് 4.50നും എസ്എംവിബി – കണ്ണൂര്‍ സ്‌പെഷ്യല്‍ (06595) നാളെ രാത്രി 9.45നും സര്‍വീസ് നടത്തും. തിരുവനന്തപുരത്ത് നിന്നുള്ള മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആയിരിക്കും. പാലക്കാട്, കോട്ടയം വഴിയാണ് സര്‍വീസ് നടത്തുക. കണ്ണൂര്‍ – ബെംഗളൂരു സ്‌പെഷ്യല്‍ മടക്കയാത്ര വെള്ളിയാഴ്ച വൈകീട്ട് 4.10ന് ആയിരിക്കും.

Scroll to Top