വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആരദാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ദുരന്തത്തെ നേരിടാന്‍ തങ്ങളാല്‍ കഴിയുന്നത് ഓരോരുത്തരും ചെയ്യണമെന്നും ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ സ്റ്റോറിയിലൂടെ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
‘വയനാട് പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ദുരന്തത്തെ നേരിടാന്‍ നമ്മളെ കൊണ്ട് കഴിയുന്നതൊക്കെ ചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കുക’, എന്നാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചത്. ഒപ്പം #േെമ്യമെളല എന്ന ഹാഷ്ടാ?ഗും താരം പങ്കുവച്ചിട്ടുണ്ട്.
അതേസമയം, ഉരുള്‍പൊട്ടലില്‍ വൈകുന്നേരം 6.10 വരെ 120 മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ആകെ 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നതെന്ന് സൈന്യം അറിയിച്ചു. ഹാരിസണ്‍ പ്ലാന്റിന്റെ ബംഗ്ലാവില്‍ കുടുങ്ങിയവരെ എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായി മേപ്പാടിയിലെത്തി. 300 പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.