മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ജയിക്കണമെന്ന് സാഹിത്യകാരി ശാരദകുട്ടി ഭാരതകുട്ടി. ഇത് പറയാന്‍ ആരെയും ഭയപ്പെടേണ്ടതില്ലെന്ന് ശാരദകുട്ടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സ്വരാജ് വിജയിക്കണമെന്നും ആ സാന്നിധ്യം നിയമസഭയില്‍ അനിവാര്യമാണെന്നും വിശ്വസിച്ചിരുന്നുവെന്നും അവര്‍ കുറിച്ചു. എഴുത്തുകാര്‍ സ്വരാജിനെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ശാരദകുട്ടിയും പിന്തുണച്ച് രംഗത്തെത്തിയത്.
നിലമ്പൂരിലെ വോട്ടര്‍മാരോട് സഖാവ് സ്വരാജിനു വേണ്ടി വോട്ടഭ്യര്‍ഥിക്കുന്നത് സഖാവ് സ്വരാജിന്റെ ഉറച്ച രാഷ്ട്രീയ നിലപാടുകളും അതിലെ സത്യസന്ധതയുമാണ്. അതിനും മുകളില്‍ കയറി നിന്ന് എന്റെ പേരോ സ്ഥാനമോ അടയാളപ്പെടുത്താനാവില്ല. അതിനോട് സര്‍വ്വബഹുമാനത്തോടെയും ഞാനെന്റെ ഐക്യദാര്‍ഢ്യം എപ്പോഴേ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്’, ശാരദകുട്ടി പറഞ്ഞു.
ഏതെല്ലാം രാഷ്ട്രയാപചയങ്ങള്‍ക്കിടയിലും താന്‍ മനസ്സുറപ്പോടെ ചാരിനില്‍ക്കാന്‍ തെരഞ്ഞെടുക്കുന്ന ഒരു ചുമരാണ് ഇടതുപക്ഷമെന്നും ശാരകുട്ടി പറഞ്ഞു. മികച്ച എംഎല്‍എയാകാനുള്ള നിരീക്ഷണപാടവം സ്വരാജിനുണ്ടെന്ന് ശാരദകുട്ടി കൂട്ടിച്ചേര്‍ത്തു. ‘ഒരു മികച്ച നിയമസഭാ സാമാജികന് വേണ്ട നിരീക്ഷണ പാടവവും വാക്ചാതുരിയും ചരിത്രബോധവും പക്വതയും നിയമാവബോധവും സ്വരാജിനുണ്ടെന്നുള്ളത് ഞാന്‍ സാക്ഷ്യപ്പെടുത്താതെ തന്നെ നിലമ്പൂരെ ജനതക്കറിയാം. എതിര്‍പക്ഷത്തുള്ള സ്ഥാനാര്‍ഥിയുടെ യോഗ്യതകളെ കുറിച്ചന്വേഷിക്കാനും എന്റെ ആവശ്യമില്ല. ആരോഗ്യകരമായ ഈ മത്സരത്തില്‍ സ്വരാജ് ജയിക്കണമെന്നു തന്നെയാണ് ഞാനാഗ്രഹിക്കുന്നത്’, ശാരദകുട്ടി പറഞ്ഞു.
‘സ്വരാജ് ജയിക്കണം, ഇത് പറയാന്‍ ആരേയും ഭയപ്പെടേണ്ടതില്ല’; വിമര്‍ശനങ്ങള്‍ക്കിടയില്‍ പിന്തുണയുമായി ശാരദകുട്ടിയും
29