Home Kerala കണ്ണൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു, നഗരത്തില്‍ 3 ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കും

കണ്ണൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു, നഗരത്തില്‍ 3 ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കും

by KCN CHANNEL
0 comment

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോര്‍പ്പറേഷന്‍ പരിധിയില്‍ രണ്ടെണ്ണവും കന്റോണ്‍മെന്റ് പരിധിയില്‍ ഒന്നുമാണ് നിര്‍മ്മിക്കുക.
കണ്ണൂര്‍ : കണ്ണൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു. തെരുവ് നായകളെ പാര്‍പ്പിക്കാനായി നഗരത്തില്‍ മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോര്‍പ്പറേഷന്‍ പരിധിയില്‍ രണ്ടെണ്ണവും കന്റോണ്‍മെന്റ് പരിധിയില്‍ ഒന്നുമാണ് നിര്‍മ്മിക്കുക. രണ്ട് ദിവസത്തിനുള്ളില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കും. നഗരത്തില്‍ അലഞ്ഞ് തിരിയുന്ന നായ്ക്കളെ പിടികൂടി ഇങ്ങോട്ടേക്ക് മാറ്റും. കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച തെരുവുനായ മറ്റ് നായ്ക്കളെയും ആക്രമിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഇവയും രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയേക്കുമെന്നാണ് കരുതുന്നത്.

You may also like

Leave a Comment