തൃക്കരിപ്പൂര്‍:കണ്ണൂര്‍ ജില്ല ഗാന്ധി സെന്ററിനറി മെമ്മോറിയല്‍ സൊസൈറ്റി പി.കുഞ്ഞിരാമന്‍ വക്കീല്‍ സ്മാരക അവാര്‍ഡ് ജേതാവ് പ്രമുഖ ഗാന്ധിയന്‍ റിട്ട.ഏ.ഇ.ഒ കെ.വി. രാഘവനെ ഒളവറ ഗ്രന്ഥാലയത്തിന്റ ആഭിമുഖ്യത്തില്‍ മുന്‍ ഗ്രന്ഥാലയം പ്രസിഡണ്ടും സീനിയര്‍ മെമ്പറുമായ എം.നാരായണന്‍ പൊന്നാട നല്‍കി ആദരിച്ചു.ഗ്രന്ഥാലയം പ്രസിഡണ്ട് ടി. വി.വിജയന്‍ അധ്യക്ഷനായി. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂര്‍ണ്ണ സാക്ഷരതയുടെ ശില്പിയും സൗഹൃദ ഗ്രാമങ്ങളുടെ ഉപജ്ഞാതാവുമായ പി.എന്‍. പണിക്കര്‍ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും പ്രഭാഷണവും കെ.വി.രാഘവന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.ഗ്രന്ഥാലയം സെക്രട്ടറി സി.ദാമോദരന്‍,നേതൃ സമിതി കണ്‍വീനര്‍ വി.കെ.രതീശന്‍, ഹോസ്ദൂര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍മാരായ ടി.വി.ഗോപി,കെ. വി.സുരേന്ദ്രന്‍,കലാസമിതി പ്രസിഡണ്ട് കെ.മുകുന്ദന്‍,വായനാ വെളിച്ചം കണ്‍വീനര്‍ ആശാ പവിത്രന്‍, ലൈബ്രേറിയന്‍ കെ.സജിന എന്നിവര്‍ സംസാരിച്ചു.
ഒളവറ ഗ്രന്ഥാലയം-വായനാ ദിനത്തില്‍ അവാര്‍ഡ് ജേതാവിനെ ആദരിച്ചു.
30