നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് ക്യാംപിലെ യുവ നേതാക്കളുടെ പ്രചാരണ ആഘോഷമായിരുന്നു. സ്ഥാനാര്‍ഥി വി എസ് ജോയിയോ ആര്യാടന്‍ ഷൗക്കത്തോ എന്നതായിരുന്നു യുഡിഎഫ് ക്യാംപിലെ ആദ്യ ചോദ്യം. സഹചാരിയായ വി എസ് ജോയ് തഴയപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും യൂത്ത് കോണ്‍?ഗ്രസിലെയും യൂത്ത് ലീഗിലെയും നേതാക്കള്‍ നിലമ്പൂരിലേക്ക് വണ്ടിപിടിച്ചു. ഷൗക്കത്തിനൊപ്പം ജോയ് തോളോട് തോള്‍ ചേര്‍ന്ന് മണ്ഡലത്തില്‍ പ്രചാരണരം?ഗത്ത് കര്‍മ്മനിരതനായി. റീലും റിയലും തമ്മില്‍ ഏറ്റുമുട്ടിയ പ്രചാരണ രം?ഗത്ത് ഇടയ്ക്ക് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിച്ച് പെട്ടി വിവാദവും എത്തി. സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ പാടെ മാറ്റി നിര്‍ത്തിയായിരുന്നു യുവ നേതാക്കളുടെ റീല്‍സ് ഷോ എന്ന് വിമര്‍ശനങ്ങളുയര്‍ന്നു. ഇതിനിടെ റിയല്‍ പ്രചാരണവുമായി പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനും നിലമ്പൂരില്‍ സജീവമായതോടെ പാളയത്തില്‍ പട എന്ന പേരുദോഷവുമുണ്ടായി. ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തോളില്‍ കയ്യിട്ട് മടങ്ങുകയാണ് കോണ്‍?ഗ്രസിലെയും ലീഗിലെയും യുവ നേതാക്കള്‍.
നിലമ്പൂരില്‍ വിവാദങ്ങള്‍ക്കിടെ ജയിച്ചുകയറിയത് യുഡിഎഫ് യുവനിര
30