26
കണ്ണൂര്‍: കണ്ണൂര്‍ കായലോട് സദാചാര വിചാരണയില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പിടിയിലാകാനുള്ള രണ്ട് പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് പൊലീസ്. കേസിലെ നാലാം പ്രതി സുനീര്‍, അഞ്ചാം പ്രതി സക്കറിയ എന്നിവരാണ് രാജ്യം വിട്ടത്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. വിദേശത്ത് കടന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും എവിടെക്കാണ് പോയത് എന്നതില്‍ കൃത്യമായ ധാരണയില്ല. അതിനാല്‍ ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കും. യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആണ്‍സുഹൃത്ത് പൊലീസിന് വിശദമായ മൊഴി നല്‍കിയിരുന്നു. മൊഴിയുടെയും, ആണ്‍ സുഹൃത്തിന്റെ പരാതിയുടെയും അടിസ്ഥാനത്തിലാണ് അഞ്ച് പേരെ പ്രതിചേര്‍ത്തു കൊണ്ട് പൊലീസ് കേസ് എടുത്തിരുന്നത്.