ശബരിമല സ്വര്‍ണ്ണക്കൊള്ള, ജാമ്യം തേടി എന്‍. വാസു; സുപ്രീം കോടതിയെ സമീപിച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള, ജാമ്യം തേടി എന്‍. വാസു; സുപ്രീം കോടതിയെ സമീപിച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണവും ആയി പൂര്‍ണ്ണമായി സഹകരിച്ചെന്ന് വാസു കോടതില്‍ വ്യക്തമാക്കി. ഹര്‍ജി ഈ ആഴ്ച്ച കോടതി പരിഗണിച്ചേക്കും. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം കമ്മീഷണറായ എന്‍ വാസു കേസില്‍ മൂന്നാം പ്രതിയാണ്

ശബരിമല കട്ടിളപ്പാളിയില്‍ സ്വര്‍ണ്ണം പൊതിഞ്ഞതായി രേഖകളില്ലെന്ന് എന്‍ വാസു ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദേവസ്വം രേഖകകളില്‍ സ്വര്‍ണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് വാസുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വാസുവിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്റെ ഈ പരാമര്‍ശം. ഇതു കേട്ട കോടതി അങ്ങനെയെങ്കില്‍ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് മറുപടി നല്‍കി.

ശബരിമലയിലെ കമ്മീഷണറായിരുന്ന വാസുവിന് അവിടെയുള്ള കാര്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാകേണ്ടിയിരുന്നുവെന്നും അവിടെ നേരത്തെ സ്വര്‍ണം പൂശിയ കാര്യം വാസു അറിഞ്ഞിരിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. സ്വര്‍ണം പൂശാനുള്ള കത്ത് ദേവസ്വം ബോര്‍ഡിലേക്ക് കൈമാറുമ്പോള്‍ മുന്‍പ് സ്വര്‍ണം പൊതിഞ്ഞതായിരുന്നുവെന്ന് രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഇതിനിടെയാണ് പുതിയ വാദവുമായി അഭിഭാഷകനെത്തിയത്. എന്നാല്‍ കട്ടിളപ്പാളി സ്വര്‍ണ്ണം പൊതിഞ്ഞിരുന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.

Scroll to Top