തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. 19 വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താന്‍ എല്‍ഡിഎഫ് നേതാവും എംഎല്‍എയും മുന്‍ മന്ത്രിയുമായ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാതായിരുന്നു കേസ്. ആന്റണി രാജുവും കോടതി ക്ലര്‍ക്കായിരുന്ന ജോസുമായിരുന്നു പ്രതികള്‍. ഇവര്‍ കുറ്റക്കാര്‍ ആണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കല്‍, കള്ള തെളിവ് നിര്‍മ്മിക്കല്‍, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേര്‍ന്ന് ഗുഡ്ഡലോചന നടത്തുക, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.
തൊണ്ടിമുതല്‍ കേസിന്റെ നാള്‍വഴി
1990 ഏപ്രില്‍ 4 – ഹാഷിഷ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍
61 ഗ്രാം ഹാഷിഷ് ഓയിലാണ് കടത്തിയത്
90ല്‍ തന്നെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയക്കും ശിക്ഷിക്കുന്നു
പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സെലിന്‍ വില്‍ഫ്രണ്ടിന്റെ ജൂനിയര്‍ ആയിരുന്നു ആന്റണി രാജു
1994 ല്‍ ഹൈക്കോടതിയില്‍ അപ്പീല്‍
അപ്പീലില്‍ ഇയാളെ വെറുതേ വിടുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്
വിട്ടയച്ചതിനെ തുടര്‍ന്ന് സാല്‍വദോര്‍ സാര്‍ലി തിരികെ നാട്ടിലേക്ക് മടങ്ങി
തൊണ്ടി മുതലില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിക്കുന്നു
തൊണ്ടിയില്‍ കൃത്രിമം നടത്തിയെന്ന സൂചനയോടെ ഹൈക്കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നു
ഇതിന്റെ അടിസ്ഥാനത്തില്‍ 1994ല്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു
കൃത്രിമം നടത്തിയത് കോടതിയിലെ തൊണ്ടി ക്ലര്‍ക്ക് ജോസും ആന്റണി രാജുവും ചേര്‍ന്ന്
?അട്ടിമറിയുടെ ചരിത്രം ഇങ്ങിനെ
സാല്‍വദോര്‍ സാര്‍ലി ജയിലിലായി 4 മാസം കഴിഞ്ഞപ്പോള്‍ പോള്‍ എന്ന പേരില്‍ ബന്ധു കോടതിയിലെത്തുന്നു
കോടതിയുടെ കസ്റ്റഡിയിലുള്ള കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കള്‍ കൈമാറണം എന്ന് ഹര്‍ജി നല്‍കി
പോളും ആന്റണി രാജുവും സ്വകാര്യവസ്തുക്കള്‍ക്കൊപ്പം തൊണ്ടി മുതലായ അടിവസ്ത്രം കൂടി ഒപ്പിട്ട് വാങ്ങി




