Home Kerala ‘സ്വര്‍ണ്ണക്കടത്തില്‍ മത പണ്ഡിതരും, ഹജ്ജ് കഴിഞ്ഞ് മടങ്ങുംവഴി സ്വര്‍ണം കടത്തി’; കെ ടി ജലീല്‍

‘സ്വര്‍ണ്ണക്കടത്തില്‍ മത പണ്ഡിതരും, ഹജ്ജ് കഴിഞ്ഞ് മടങ്ങുംവഴി സ്വര്‍ണം കടത്തി’; കെ ടി ജലീല്‍

by KCN CHANNEL
0 comment

സ്വര്‍ണ്ണക്കടത്തില്‍ മത പണ്ഡിതരും, ഇവര്‍ ലീഗ് വേദികളില്‍ പ്രസംഗിക്കുന്നുവെന്ന ആരോപണവുമായി കെ ടി ജലീല്‍ എംഎല്‍എ. ഹജ്ജ് കഴിഞ്ഞു മടങ്ങുംവഴി സ്വര്‍ണം കടത്തിയെന്ന് ജലീല്‍ പറയുന്നു. ആരോപണം തെറ്റെങ്കില്‍ തെളിയിക്കാന്‍ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും ജലീല്‍ പറഞ്ഞു. തന്റെ ആരോപണം തെറ്റെന്ന് തെളിയിച്ചാല്‍ മുസ്ലിം ലീഗ് പറയുന്നത് എന്തും ചെയ്യുമെന്നും കെ ടി ജലീല്‍ പറഞ്ഞു.

പാണക്കാട് തങ്ങള്‍ ഇതിനെതിരെ മതവിധി പുറപ്പെടുവിക്കാന്‍ തയ്യാറാകണം. മതവിധി പുറപ്പെടുവിക്കാന്‍ കഴിയില്ലെങ്കില്‍ സാദിഖ് അലി തങ്ങള്‍ സ്ഥാനമൊഴിയണം. സ്വര്‍ണ്ണക്കടത് കേസില്‍ തന്നെ വേട്ടയാടിയെന്നും ജലീല്‍ പറയുന്നു. അന്നൊന്നും ഈ മലപ്പുറം സ്‌നേഹം കണ്ടില്ലെന്നും ജലീല്‍ കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കരുത്. മുസ്ലിങ്ങള്‍ എല്ലാം സ്വര്‍ണ്ണകള്ളകടത്തുകാരാണ് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയില്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. കോണ്‍ഗ്രസ്സും മുസ്ലിം ലീഗും അതിനെ സപ്പോര്‍ട്ട് ചെയ്തു. അന്ന് വലിയ രീതിയില്‍ ഉളള സമരപരിപാടികള്‍ എനിക്കെതിരെ സംഘടിപ്പിച്ചു. അന്ന് താന്‍ മലപ്പുറത്തുകാരനാണ് എന്നൊരു ബോധ്യം അവര്‍ക്ക് ഇല്ലായിരുന്നോ?.

താന്‍ പറഞ്ഞത് കരിപ്പൂര്‍ കേന്ദ്രമായി കള്ളകടത്ത് നടത്തുന്നു. അത് പൊലീസ് പിടിക്കുമ്പോള്‍ സ്വര്‍ണ്ണത്തിലെ തൂക്കം കുറയുന്നു. അതിന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. കള്ളകടത്തിന് പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ ഉള്ളവരാണ്. അതാണ് താന്‍ ചൂണ്ടി കാണിച്ചത്. കള്ളകടത്തിന് പിടിക്കപ്പെടുമ്പോള്‍ പലരും പറയുന്നത് കള്ളകടത്ത് മതപരമായി തെറ്റല്ല എന്നാണ്. കള്ളകടത്തുകാരെ മാറ്റി നിര്‍ത്താന്‍ മുസ്ലിം ലീഗ് തയ്യാറല്ലെന്നും കെടി ജലീല്‍ പറഞ്ഞു.

You may also like

Leave a Comment