31
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈന്‍ ലാല്‍ എംപി ബിജെപിയില്‍ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കും. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ സ്വതന്ത്രനായി ഷൈന്‍ ലാല്‍ മത്സരിച്ചിരുന്നു. 1483 വോട്ടുകളായിരുന്നു ഷൈന്‍ മണ്ഡലത്തില്‍ നിന്ന് നേടിയത്.
ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടും സംഘടന തിരിച്ചു നല്‍കുന്നത് അപമാനവും അവഗണനയും മാത്രമാണെന്നും യുവാക്കളെ പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഷൈന്‍ലാല്‍ രാജിവെച്ചിരുന്നു.