അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് മരിച്ച ?ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഇഷ്ട നമ്പറായിരുന്നു 1206. ഒടുവില്‍ മരണം അദ്ദേഹത്തെ തേടിയെത്തിയതും അങ്ങനെയൊരു തീയതിയില്‍, 12-06 (ജൂണ്‍ 12).1206 തന്റെ ഭാ?ഗ്യ നമ്പറായി വിജയ് രൂപാണി വിശ്വസിച്ചിരുന്നു. രൂപാണി ആദ്യമായി വാങ്ങിയ സ്‌കൂട്ടറിനും പിന്നീട് വാങ്ങിയ കാറിനും 1206 ആയിരുന്നു രജിസ്‌ട്രേഷന്‍ നമ്പര്‍. അപ്രതീക്ഷിത വിയോ?ഗത്തിന് പിന്നാലെ 1206ഉം ഭാഗ്യ നമ്പറിലെ നിര്‍ഭാഗ്യവും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്.
ലണ്ടനിലുള്ള മകളെയും കുടുംബത്തെയും കാണാനാണ് വിജയ് രൂപാണി ഇന്നലെ ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ കയറിയത്. പറന്നുയര്‍ന്ന് രണ്ട് മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നുവീണ് തീ?ഗോളമാവുകയായിരുന്നു. വിജയ് രൂപാണി ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241പേര്‍ക്കും ജീവന്‍ നഷ്ടമായി.
1956ല്‍ ബര്‍മയിലാണ് വിജയ് രൂപാണി ജനിച്ചത്. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ?ഗുജറാത്തിലെത്തി. എബിവിപിയിലൂടെ വളര്‍ന്ന് ബിജെപിയുടെ മുന്‍നിര മുഖമായി മാറുകയായിരുന്നു. 2016ലാണ് ?ഗുജറാത്ത് മുഖ്യമന്ത്രിയായത്