Home Kerala നഴ്സായി വിവിധയിടങ്ങളില്‍ ജോലി, പിന്നെ അമ്പലവയലില്‍ ഡോക്ടറായി ജോലിക്ക് കയറി; വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു

നഴ്സായി വിവിധയിടങ്ങളില്‍ ജോലി, പിന്നെ അമ്പലവയലില്‍ ഡോക്ടറായി ജോലിക്ക് കയറി; വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു

by KCN CHANNEL
0 comment

പേരാമ്പ്ര: സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര മുതുകാട് മൂലയില്‍ വീട്ടില്‍ ജോബിന്‍ ബാബു(32)വിനെയാണ് ജൂണ്‍ 11ന് പേരാമ്പ്രയില്‍വെച്ച് കസ്റ്റഡിയിലെടുത്തത്.

2021-22നാണ് ജോബിനെ പിടികൂടാനുള്ള സംഭവം നടന്നത്. വ്യാജ രേഖ ചമച്ച് ആറുമാസത്തോളം റെസിഡന്റ് മെഡിക്കല്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ജിനു എന്ന പേരില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡും എന്‍എച്ച്എം കാര്‍ഡും സമര്‍പ്പിച്ചാണ് ഇയാള്‍ ജോലിക്ക് കയറിയത്.

ഭാര്യയുടെ പേരിലുള്ള മെഡിസിന്‍ രിജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇയാളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജമായി നിര്‍മ്മിക്കുകയായിരുന്നു. നഴ്സിംഗ് പഠനത്തിന് ശേഷം വിവിധ സ്ഥലങ്ങളില്‍ നഴ്സായി ജോലി ചെയ്ത ശേഷമായിരുന്നു കൊവിഡ് സമയത്ത് ഈ ആശുപത്രിയില്‍ ജോലിക്ക് കയറിയത്. ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ അനൂപ്, എസ്ഐ എല്‍ദോ, എസ്സിപിഒ മുജീബ്, സിപിഒ അഖില്‍ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

You may also like

Leave a Comment