Home Kasaragod തീരദേശ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തീരദേശ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

by KCN CHANNEL
0 comment

കപ്പല്‍ അപകടങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ നിസ്സംഗ നിലപാടിനെതിരെ, കാസര്‍ഗോഡ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീരദേശ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ടി. സുബാഷ് നാരായണന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അഡ്വ. ഷാജിദ് കമ്മാടം യോഗത്തില്‍ അധ്യക്ഷനായി.

ശൈലജ, ഉഷ കടപ്പുറം, രഹ്ന, മുകുന്ദന്‍ കടപ്പുറം, ബാബു കടപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാര്‍ മുന്നാട് സ്വാഗതവും, രൂപേഷ് കടപ്പുറം നന്ദിയും രേഖപ്പെടുത്തി.

You may also like

Leave a Comment