ഇന്ത്യാ മുന്നണിയുടെ ‘ചലോ ദില്ലി’; മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്
നാളെ രാംലീലാ മൈതാനത്ത് നടക്കുന്ന ഇന്ത്യാ മുന്നണിയുടെ ചലോ ദില്ലിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഡല്‍ഹിയിലേക്ക്. ചലോ ദില്ലി കേവലം ഒരു രാഷ്ട്രീയ റാലി അല്ലെന്നും വോട്ടവകാശത്തിനും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ശബ്ദമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി നിരന്തരം ഉയര്‍ത്തുന്ന പോരാട്ടത്തിന് നാളെ ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി ഒരേ മനസ്സോടെ അണിനിരക്കുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും യുവജനങ്ങളും വിദ്യാര്‍ഥികളുമെല്ലാം കൈകോര്‍ക്കുന്ന ‘ചലോ ദില്ലി’ കേവലമൊരു രാഷ്ട്രീയ റാലിയല്ല, വോട്ടവകാശത്തിനും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള രാജ്യത്തിന്റെ കൂട്ടായ ശബ്ദമാണ്. അവിടെ ഉയരുന്നത് ഇന്ത്യന്‍ പതാക മാത്രമല്ല, ജനാധിപത്യ ഇന്ത്യയുടെ ആത്മാഭിമാനവും ഐക്യവും കൂടിയാണ് മുഖ്യമന്ത്രി പറഞ്ഞു.
