മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി
വയനാട്: മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദത്തിന് പിന്നാലെ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി. സ്‌പെഷ്യല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. വടുവഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കാണ് ആരോപണവിധേയനായ സ്ഥലം മാറ്റിയത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡണ്ടും മദ്യപിച്ച് എന്ന പരാതി ഉയര്‍ന്നതും യാത്രക്കിടെ പകര്‍ത്തിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇരുവര്‍ക്കും എതിരെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതും. പിന്നാലെ വയനാട് മീനങ്ങാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരിശോധനയില്‍ ഷിവിയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല
