Advertisement

കെ -ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

By kcnchannel / October 31, 2026

എയ്ഡഡ് സ്‌കൂളിലെ അധ്യാപകരെ മാതൃ തസ്തികയിലേക്ക് തിരിച്ചയക്കാന്‍ മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കുന്നുണ്ട്. യോഗ്യതയില്ലാത്തവര്‍ക്ക് ഇടത് സര്‍ക്കാറിന്റെ കാലത്ത് ഇളവുകള്‍ നല്‍കിയിരുന്നു. ബോണ്ട് എഴുതി നല്‍കികൊണ്ട് പ്രമോഷനും അംഗീകാരവും നല്‍കാമെന്നായിരുന്നു നിലപാട്. എന്നാല്‍ ഇളവുകളാണ് നിലവില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ കെ – ടെറ്റുമായി ബന്ധപ്പെട്ട വ്യക്തതയ്ക്കായി സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയിട്ടുണ്ട്. വ്യക്തത വരുന്നതുവരെ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നാണ് നിലപാട്. ഇളവ് നല്‍കിയാല്‍ ഭാവിയില്‍ നിയമ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നും വിലയിരുത്തല്‍ ഉണ്ട്. പുതിയ തീരുമാനം സംസ്ഥാനത്തെ ആയിരത്തിനോട് അടുത്ത അധ്യാപകരെ ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. അധ്യാപക വിരുദ്ധ നിലപാട് പിന്‍വലിക്കണമെന്ന് ഇടത് അധ്യാപക സംഘടനകളും ആവശ്യപ്പെടുന്നു.