സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് സൂചന; ഡിപിആര്‍ പുതുക്കാന്‍ കെ റെയില്‍ എംഡിക്ക് നിര്‍ദേശം

സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് സൂചന; ഡിപിആര്‍ പുതുക്കാന്‍ കെ റെയില്‍ എംഡിക്ക് നിര്‍ദേശം

തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ പുതുക്കാന്‍ വീണ്ടും കേന്ദ്ര നിര്‍ദേശം. തിരുവനന്തപുരം-കാസര്‍ഗോഡ് ആര്‍ആര്‍ടിഎസ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ നിര്‍ദേശവുമായി കേന്ദ്രം രം?ഗത്തെത്തിയത്. കെ-റെയില്‍ അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ പശ്ചിമ റെയില്‍വേയുമായി ചര്‍ച്ച ചെയ്ത് സില്‍വര്‍ലൈനിന്റെ ഡിപിആര്‍ പുതുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന സൂചനകള്‍ക്കിടയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുതുക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. കെ-റെയില്‍ എംഡിക്ക് റെയില്‍വേ ബോര്‍ഡ് ഫെബ്രുവരി 27ന് അയച്ച കത്ത് പ്രകാരം പശ്ചിമ റെയില്‍വേയുമായി ചര്‍ച്ച ചെയ്ത് സില്‍വര്‍ലൈനിന്റെ ഡിപിആര്‍ പുതുക്കണമെന്നാണ് ആവശ്യം. ഗുജറാത്തില്‍ സര്‍ക്കേജ് -ധുലേറ അര്‍ധ അതിവേഗ റെയില്‍പ്പാത ബ്രോഡ് ഗേജ് ആയാണ് നിര്‍മ്മിക്കുന്നത്. സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്കൊപ്പം മറ്റ് ട്രെയിനുകളും ഓടും. ഈ ബ്രോക്കേജ് മാതൃകയില്‍ ഡിപിആര്‍ പുതുക്കാനാണ് റെയില്‍വേ ബോര്‍ഡ് കത്തയച്ചത്.

അതേസമയം മറ്റു ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയാത്ത സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണ് കേരളം വിഭാവനം ചെയ്ത സില്‍വര്‍ ലൈന്‍ പദ്ധതിക്ക്. നേരത്തെ കെ-റെയിലും സംസ്ഥാന സര്‍ക്കാരും ബ്രോഡ്‌ഗേജ് നിര്‍ദ്ദേശം തള്ളിക്കളഞ്ഞിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലായി ആര്‍ആര്‍ടിഎസ് പ്രഖ്യാപിച്ചതോടെ റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശത്തില്‍ സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Scroll to Top