അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ പബ്ലിക് റിലേഷന്‍’ അവാര്‍ഡ് സെമീര്‍ ആമസോണിക്‌സ് ന്‌ലഭിച്ചു.

അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ പബ്ലിക് റിലേഷന്‍’ അവാര്‍ഡ് സെമീര്‍ ആമസോണിക്‌സ് ന്‌ലഭിച്ചു.

കാസറഗോഡ് അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 224 S 2025 26 ലെ മികച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമായി പബ്ലിക് റിലേഷന്‍സ് പ്രോഗ്രാം അവാര്‍ഡ് അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കാസറഗോഡ് പ്രസിഡണ്ടും ഡിസ്റ്റിക് ചെയര്‍മാനുമായ സമീര്‍ ആമസോണിക്‌സിന് ലഭിച്ചു. തലശ്ശേരിയില്‍ ലയന്‍സ് ഹാളില്‍ വെച്ച് നടന്ന ഡിസ്ട്രിക് കണ്‍വന്‍ഷന്‍ പരിപാടിയില്‍ ഡി ജി സുരേഷ് ബാബുവില്‍ നിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. അലയന്‍സ് ക്ലബ്ബ് കാസറഗോഡ് സീനിയര്‍ വൈസ് പ്രസിഡന്റ് നൗഷാദ് ബായിക്കര ക്ഷണിതാവായി സംബന്ധിച്ചു കഴിഞ്ഞ നാല് വര്‍ഷത്തോളമായി കാസറഗോഡിലും സമീപപ്രദേശങ്ങളിലും നടത്തിവരുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനത്തിന്റെ അംഗികാരമാണ്
ഈ അവാര്‍ഡ്. ക്ലബ്ബിലെ ഓരോ മെമ്പര്‍മാരുടെയും പ്രവര്‍ത്തനത്തിന്റെയും സഹകരണത്തിന്റെയും ഫലമായി ക്ലബിന് ലഭിച്ച അംഗികാരമാണെന്ന് പ്രസിഡന്റ് സമിര്‍ ആമസോണിക്‌സ് അഭിപ്രായപ്പെട്ടു. മുന്‍പും പലതവണ കാസറഗോഡ് ക്ലബ്ബിന് ഡിസട്രിക് അവാര്‍ഡ് ലഭിച്ചിരുന്നു.

Scroll to Top