സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി, ‘വിചാരണ നേരിടണം’

കൊച്ചി: തൃശൂരിലെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുരേഷ് ഗോപി എംപിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്. എഐെൈവഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ആണ് ഹര്‍ജിക്കാരന്‍.

Scroll to Top