തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയില്‍ 20 കോടി നല്‍കിയിരുന്നു. പ്രതിമാസ 50 കോടി രൂപ വീതമാണ് കോര്‍പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നത്. ഈ വര്‍ഷം ബജറ്റില്‍ 900 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് വകയിരുത്തിയത്. ഇതിനകം 1111 കോടി നല്‍കി. ഈ സര്‍ക്കാര്‍ ഇതുവരെ 6100 കോടി രൂപ കെഎസ്ആര്‍ടിസിക്കായി അനുവദിച്ചുവെന്നും ബാലഗോപാല്‍ അറിയിച്ചു.
നേരത്തെ, സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. ജനറല്‍ പര്‍പ്പസ് ഫണ്ട് (പൊതുആവശ്യ ഫണ്ട്) തുകയാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകള്‍ക്ക് 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകള്‍ക്ക് ഏഴു കോടിയും, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10 കോടിയും അനുവദിച്ചു. മുന്‍സിപ്പാലിറ്റികള്‍ക്ക് 26 കോടിയും, കോര്‍പറേഷനുകള്‍ക്ക് 18 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 6250 കോടി രുപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറിയതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍
35
previous post