തൃക്കരിപ്പൂര്‍:കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഒളവറ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രന്ഥാലയം ഹാളില്‍ പ്രഭാഷണവും, സംഗീത സദസ്സും സംഘടിപ്പിച്ചു.ഗ്രന്ഥാലയം വൈ: പ്രസിഡണ്ട് കെ.കണ്ണന്‍ അധ്യക്ഷത വഹിച്ച യോഗം ഗ്രന്ഥാലയം പ്രസിഡണ്ടും ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവുമായ ടി.വി.വിജയന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാക്ഷരതാ നിരക്കില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ മികച്ച നിലവാരം പുലര്‍ത്തിക്കൊണ്ട് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല ലോകത്തിന് തന്നെ മാതൃക സൃഷ്ടിക്കുന്ന സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അഭിമാനിക്കുന്നതോടൊപ്പം പ്രസ്തുത നിലവാരം കാത്തു സൂക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതില്‍ നമ്മള്‍ ഓരോരുത്തരും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഗ്രന്ഥാലയം സെക്രട്ടറി സി. ദാമോദരന്‍, ലൈബ്രറിയന്‍ കെ.സജിന,വനിതാ വേദി പ്രസിഡണ്ട് ആശാ പവിത്രന്‍,കലാസമിതി സെക്രട്ടറി ടി.വി.ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഒളവറയിലെ പ്രശസ്ത ഗായകന്‍ പി.പി.ശശിധരന്റെ നേതൃത്വത്തില്‍ നടന്ന സംഗീത സദസ്സില്‍ ടി.പി.വിജയലക്ഷ്മി, കെ.മുകുന്ദന്‍,ആരാധ്യ, ടി.വി.ഗോപി, കെ.വി.സുരേന്ദ്രന്‍,സജേഷ്.കെ.പി, ടി.വി.വിജയന്‍ തുടങ്ങിയവര്‍ ഗാനാലാപനം നടത്തി.
ഒളവറ ഗ്രന്ഥാലയം സംഗീത സദസ്സൊരുക്കി
40
previous post