12
കാസര്‍കോട്: വിനോദിനി നാലപ്പാടത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്താമത് അവാര്‍ഡ് പി. സതീദേവിക്ക്. വടകര സ്വദേശിയും, ഖാദി ബോര്‍ഡ് ചെയര്‍മാനും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജന്റെ സഹോദരിയാണ് പി.സതീദേവി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും, കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുമാണ് സതീദേവി. തുളുനാട് മാസികയും സി.പി.എം നാലപ്പാടം ബ്രാഞ്ചും സംയുക്തമായി ജനുവരി മാസം നടത്തുന്ന വിനോദിനി നാലപ്പാടം അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് ശില്‍പവും പ്രശംസാപത്രവും സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങളായ പി.അപ്പുകുട്ടന്‍, ഇ.പത്മാവതി, ഡോ.സി.ബാലന്‍, എം.വി.രാഘവന്‍, കെ.മോഹനന്‍, കുമാരന്‍ നാലപ്പാടം, സുരേഷ് കുമാര്‍ നീലേശ്വരം എന്നിവര്‍ സംബന്ധിച്ചു.