സൂര്യവന്‍ഷിയെ കണ്ട് പഠിക്ക് റിഷഭ് പന്തിന് ഉപദേശവുമായി മുന്‍ ഇംഗ്ലണ്ട് താരം

ലഖ്‌നൗ: ഐപിഎല്‍ 2026ന്റെ തുടക്കത്തില്‍ തന്നെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത് വാര്‍ത്തകളില്‍ നിറയുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ പന്തിന്റെ തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തോല്‍വിക്ക് പിന്നാലെ ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായി അദ്ദേഹം നടത്തിയ ഗൗരവമേറിയ ചര്‍ച്ചയുടെ ദൃശ്യങ്ങളും പുറത്തുവന്നു. 27 കോടി രൂപയ്ക്ക് ലഖ്‌നൗ സ്വന്തമാക്കിയ, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ പന്തിന് പക്ഷേ അന്താരാഷ്ട്ര ടി20യില്‍ തന്റെ മികവ് പൂര്‍ണമായും പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലുകള്‍ ശക്തമാണ്.

സഹീര്‍ ഖാന്റെ നിരീക്ഷണം
പന്തിന്റെ ട്വന്റി20 കരിയറിലെ പോരായ്മകളെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം സാഹിര്‍ ഖാനും മനസ്സ് തുറന്നു. ടെസ്റ്റ് ക്രിക്കറ്റിലെ പന്തിന്റെ അസാമാന്യമായ പ്രകടനവുമായി താരതമ്യം ചെയ്യുന്നത് കൊണ്ടാണ് ട്വന്റി20-യിലെ അദ്ദേഹത്തിന്റെ പ്രകടനം മോശമായി തോന്നുന്നതെന്ന് സഹീര്‍ പറഞ്ഞു. ”ഐപിഎല്ലില്‍ പന്ത് ഇതിനകം തന്നെ ഒരുപാട് നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. 3000 റണ്‍സ് അതിവേഗം പിന്നിട്ട താരമാണദ്ദേഹം. എന്നാല്‍ അന്താരാഷ്ട്ര ട്വന്റി20-യില്‍ ഏത് പൊസിഷനിലാണ് ബാറ്റ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഏത് സ്ഥാനത്തും കളിക്കാന്‍ പന്തിന് കഴിയും എന്ന ഗുണം തന്നെയാണ് ചിലപ്പോള്‍ പന്തിന് തന്നെ ആശയക്കുഴപ്പമുണ്ടാക്കുന്നത്. തന്റെ ശൈലിയില്‍ കുറച്ചുകൂടി ബാലന്‍സ് കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കണം.” സഹീര്‍ ഖാന്‍ വ്യക്തമാക്കി.

Scroll to Top