കാസര്‍കോട്:
കോണ്‍ഗ്രസ് വയനാട് ദുരിതാശ്വാസ ഫണ്ട് പിരിവിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രകോപിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദുരിതബാധിതര്‍ക്കിയി പിരിച്ച ഫണ്ടിന്റെ അക്കൗണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിന്റെ അക്കൗണ്ടിലാണെന്നും അതില്‍ തുകയൊന്നും ബാക്കിയില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് വിഡിസതീശന്‍ അങ്ങേയറ്റും ക്ഷുഭിതനായി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങിയത്. ഫണ്ട് കണക്കിനെക്കുറിച്ച് പറയേണ്ട കാര്യമെനിക്കില്ലായെന്ന് പറഞ്ഞ് ക്ഷുഭിതനായി ഇറങ്ങിപ്പോവുകയായിരുന്നു. കൈരളി ടിവിയും ദേശാഭിമാനിയും മനപ്പൂര്‍വം പ്രകോപിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നും പറഞ്ഞ സതീശന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പകരം മറ്റുവിഷയങ്ങളിലേക്ക് മാറുകയായിരുന്നു. കൈരളി റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ തടഞ്ഞ സതീശന്‍ നിങ്ങള്‍ ഇനി ഒരു ചോദ്യവും ചോദിക്കേണ്ടെന്നും വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് കയര്‍ക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റിന്റെയും തന്റെയും ജോയിന്റ് അക്കൗണ്ടിലാണ് പണമിട്ടതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഇരുവരും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ വിവരത്തില്‍ ഈ അക്കൗണ്ട് ഉള്‍പ്പെട്ടിട്ടില്ല. എഐസിസി അക്കൗണ്ടിന്റെ ബാലന്‍സ് ഷീറ്റിലും തുകയില്ല. ഒടുവില്‍ വയനാട് ദുരിതാശ്വാസ ഫണ്ട് സംബന്ധിച്ച കോണ്‍ഗ്രസ് അക്കൗണ്ടില്‍ ഇനി പണമില്ലെന്ന കാര്യം വെളിവായപ്പോള്‍ തന്റെ പതിവുപ്രകോപനം തുടരുകയായിരുന്നു. ജമാഅത്തി ഇസ്ലാമി ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വ്യക്തമായി മറുപടിപറയാനും പതിപക്ഷനേതാവ് തയ്യാറായില്ല. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവരുന്ന സര്‍വ്വേകള്‍ തട്ടിക്കൂട്ട് ആണെന്നും സതീശന്‍ പറഞ്ഞു.
വയനാട് ഫണ്ട് പിരിവ്;ചോദ്യത്തിന് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍




