കൊച്ചി: തുടര്‍ഭരണം ആണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാവണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. വോട്ടവകാശം ഉത്തരവാദിത്വത്തോട് കൂടി നിര്‍വഹിക്കേണ്ടതാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ജയിക്കുന്നവര്‍ക്ക് നാടിനെ നല്ല രീതിയില്‍ സേവിക്കാന്‍ കഴിയണം. കേരളത്തില്‍ നല്ല ഭരണമുണ്ടാവണം. സിനിമ മേഖലയില്‍ നിന്ന് ഒരുപാട് പേര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നു. രമേഷ് പിഷാരടിക്ക് വ്യക്തിപരമായി വിജയാശംസകള്‍ നേരുന്നുവെന്നും നല്ല വ്യക്തിത്വങ്ങള്‍ ജയിച്ചു വരട്ടെയെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
‘തുടര്‍ഭരണം ആണെങ്കിലും തുടരാത്ത ഭരണം ആണെങ്കിലും നല്ല ഭരണം ഉണ്ടാകണം, ജയിക്കുന്നവര്‍ക്ക് നാടിനെ നല്ല രീതിയില്‍ സേവിക്കാന്‍ കഴിയണം’




