കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് റയില്‍വേ
തിരുവനന്തപുരം: വിഷു തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് റയില്‍വേ. ചെന്നൈ സെന്‍ട്രല്‍-മംഗലാപുരം-ചെന്നൈ എഗ്മോര്‍, മംഗലാപുരം-തിരുവനന്തപുരം നോര്‍ത്ത്-മംഗലാപുരം ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.
ട്രെയിന്‍ നമ്പര്‍ 06127 ചെന്നൈ സെന്‍ട്രല്‍-മംഗലാപുരം സ്‌പെഷ്യല്‍ ഇന്ന് രാത്രി 11.55നാണ് ചെന്നൈയില്‍ നിന്ന് പുറപ്പെടുക. നാളെ (ഏപ്രില്‍ 9) വൈകുന്നേരം നാല് മണിക്കാണ് മംഗലാപുരത്തെത്തുക. മടക്ക ട്രെയിന്‍ 06128 മംഗലാപുരം-ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ നാളെ രാത്രി എട്ട് മണിയോടെ മംഗലാപുരത്ത് നിന്ന് പുറപ്പെടും. അടുത്ത ദിവസം(ഏപ്രില്‍ 10) ഉച്ചയ്ക്ക് 12.30-ാടെ ചെന്നൈ എഗ്മോറിലെത്തും. കേരളത്തില്‍ പാലക്കാട്, ഷൊര്‍ണുര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.
അന്നേ ദിവസം (ഏപ്രില്‍ 10) മംഗലാപുരത്തേക്ക് വീണ്ടും ട്രെയിന്‍ യാത്ര പുറപ്പെടും. ട്രെയിന്‍ നമ്പര്‍ 06153 ചെന്നൈ എഗ്മോര്‍ – മംഗലാപുരം സ്‌പെഷ്യല്‍ എഗ്മോറില്‍ നിന്നും ഉച്ചയ്ക്ക് 2.30നാണ് പുറപ്പെടുക. അടുത്ത ദിവസം (ഏപ്രില്‍ 11) കാലത്ത് 6.55ന് മംഗലാപുരത്തെത്തും. മടക്ക ട്രെയിനായ 06154 വിഷുദിനമായ ഏപ്രില്‍ 15നാണ് ചെന്നൈ എഗ്മോറിലേക്ക് യാത്ര തിരിക്കുക. ഏപ്രില്‍ 15ന് വൈകുന്നേരം നാല് മണിക്ക് ട്രെയിന്‍ മംഗലാപുരത്തുനിന്നും പുറപ്പെടും. അടുത്ത ദിവസം രാവിലെ 10.45ന് ചെന്നൈ എഗ്മോറിലെത്തും.
മംഗലാപുരത്തുനിന്നും തിരുവനന്തപുരം നോര്‍ത്തിലേക്കും പ്രത്യേക ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. മംഗലാപുരത്തുനിന്നും ഏപ്രില്‍ 11ന് വൈകുന്നേരം 6 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍(06041) അടുത്ത ദിവസം രാവിലെ 6.30ന് തിരുവനന്തപുരം നോര്‍ത്തിലെത്തും. കോട്ടയം വഴിയാണ് സര്‍വീസ്. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി. വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണുര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായങ്കുളം, കൊല്ലം എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.മടക്ക ട്രെയിന്‍ (06042) ഏപ്രില്‍ 12 കാലത്ത് 8.30ക്ക് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെടും. അന്ന് രാത്രി 8.45ന് മംഗലാപുരത്തെത്തും.




