ഒന്നാം നമ്പര്‍ മണ്ഡലം, ഒന്നാം നമ്പര്‍ ബൂത്ത്; അശ്വിനി കുറിച്ചത് ‘ഒന്നാം’ വോട്ട്

ഒന്നാം നമ്പര്‍ മണ്ഡലം, ഒന്നാം നമ്പര്‍ ബൂത്ത്; അശ്വിനി കുറിച്ചത് ‘ഒന്നാം’ വോട്ട്

? കേരളത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ സവിശേഷമായൊരു ‘ഒന്നാം നമ്പര്‍’ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അശ്വിനി എന്ന വോട്ടര്‍. സംസ്ഥാനത്തെ ഒന്നാം നമ്പര്‍ നിയോജകമണ്ഡലമായ മഞ്ചേശ്വരത്തെ ഒന്നാം നമ്പര്‍ പോളിങ് ബൂത്തില്‍ ഒന്നാമതായി വോട്ട് രേഖപ്പെടുത്തിയത് അശ്വിനി യാണ്.

ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂരിലെ ഒന്നാം നമ്പര്‍ ബൂത്തിലെ ആദ്യ വോട്ടര്‍ അശ്വിനിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. ?മഞ്ചേശ്വരം ഗെരുക്കട്ടെയില്‍ അംഗന്‍വാടി അധ്യാപികയായ അശ്വിനി, ഇത്തവണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ കൂടി ഭാഗമായിരുന്നു. ഉദയവാര്‍ ജി.എല്‍.പി സ്‌കൂളില്‍ ബൂത്ത് ലെവല്‍ ഓഫീസറായി നിയോഗിക്കപ്പെട്ടതിനാല്‍ ജോലിക്ക് നേരത്തെ പ്രവേശിക്കേണ്ടതുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക അനുമതിയോടെയാണ് ഇവര്‍ അതിരാവിലെ തന്നെ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്.
?
അമ്മ ഒന്നാം നമ്പര്‍ ബൂത്തിലെ ആദ്യ വോട്ടറായപ്പോള്‍ മകന്‍ കാര്‍ത്തിക്കിന് ഇത് കന്നി വോട്ടിന്റെ ആവേശം കൂടിയാണ്. ബെജ്ഞാനപ്പടവ് കാനറ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് ആദ്യമായാണ് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകുന്നത്. 1087 വോട്ടര്‍മാരുള്ള കുഞ്ചത്തൂര്‍ ജി.വി.എച്ച്.എസ്.എസ് ഒന്നാം നമ്പര്‍ ബൂത്ത് കൂടാതെ മറ്റു മൂന്ന് ബൂത്തുകള്‍ കൂടി ഈ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു

Scroll to Top